റാഗിങ്ങ് ചെയ്ത വിദ്യാര്‍ത്ഥികളുടെ പേരു സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് കുസാറ്റ് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

അതിക്രൂരമായ റാഗിങിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുമായ ആഷിഷ് തമ്ബാനെ ഗുരുതരാവസ്ഥയില്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃഗീയമായ റാഗിങിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയില്‍ വീട്ടിലെത്തിയ ആഷിഷ് പരിയായം മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ കൗണ്‍സിലിങിന് ശേഷം തിങ്കളാഴ്ച്ചയാണ് വീണ്ടും ക്ലാസില്‍ പോയി തുടങ്ങിയത്. വീണ്ടും കടുത്ത പീഡനം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തി വിഷം കഴിക്കുകയായിരുന്നു. മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ശേഷമായിരുന്നു ആത്മഹത്യാ ശ്രമം.സംഭവത്തില്‍ കുസാറ്റ് വിസി, മറൈന്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പരാതിപെട്ടു.
https://www.facebook.com/Malayalivartha