ബേക്കറി പലഹാരങ്ങളില്‍ ചേര്‍ക്കുന്നത് അറവ് മാലിന്യങ്ങളില്‍ നിന്ന് എടുക്കുന്ന മൃഗക്കൊഴുപ്പ്

ചുട്ടെടുക്കുന്ന പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേര്‍ക്കുന്നു. അറവ് മാലിന്യം ഉരുക്കിയെടുത്താണ് ദുര്‍ഗന്ധം വമിക്കുന്ന മൃഗക്കൊഴുപ്പ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നത്. മൃഗക്കൊഴുപ്പ് രഹസ്യമായി ഉണ്ടാക്കി വില്‍ക്കുന്നതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു
കൊല്ലം ചവറ പാലത്തിനടിയിലുള്ള ഒരു കേന്ദ്രത്തിലാണ് മൃഗക്കൊഴുപ്പുണ്ടാക്കുന്നതായി പറയപ്പെടുന്നത്. വിവിധ ഇടങ്ങളില്‍ നിന്നും അതിരാവിലെ തന്നെ ഇറച്ചി മാലിന്യം വാഹനങ്ങളില്‍ ഇവിടെ എത്തിക്കും. പിന്നെ സമീപത്തുള്ള ജലാശയത്തില്‍ ഇവ കൂട്ടിയിട്ട് കഴുകും. അസഹനീയമായ ദുര്‍ഗന്ധമാണ് ഈ പ്രദേശത്തെല്ലാം. ഇറച്ചിമാലിന്യം തിളപ്പിച്ച് ഉരുക്കുന്നതിനായുള്ള വലിയ പാത്രങ്ങളും മറ്റും ഈ കേന്ദ്രത്തിനകത്തുണ്ട്.
വാഹനത്തില്‍ കയറ്റി മൃഗക്കൊഴുപ്പ് പഫ്‌സ് പോലുള്ള ചുട്ടെടുക്കുന്ന പലഹാരങ്ങളുണ്ടാക്കുന്ന സ്ഥലത്തു എത്തിച്ച് ബേക്കറിയുടമ മൃഗക്കൊഴുപ്പ് പഫ്‌സിലും മറ്റും ചേര്‍ക്കുന്നു. കുറഞ്ഞ വിലയ്ക്കാണ് ഇത് കടകള്‍ക്ക് ലഭിക്കുന്നത്. നിലവാരം കുറഞ്ഞ ചില അലക്ക് സോപ്പുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കാറുണ്ട്. പക്ഷേ നെയ്യും ഡാള്‍ഡയും ചേര്‍ത്തുണ്ടാക്കുന്ന, പഫ്‌സ് പോലെ ചുട്ടെടുക്കുന്ന പലഹാരം വിലക്കുറച്ച് വില്‍ക്കുന്നതിനായാണ് ചില ബേക്കറികള്‍ ഈ കൃത്രിമം കാണിക്കുന്നത്.
കൊള്ളലാഭമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇത്തരം കൊഴുപ്പ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് വയറിളക്കം പോലുള്ള ദഹന സംബന്ധമായ അസുഖങ്ങളില്‍ തുടങ്ങി, ക്യാന്‍സര്‍ വരെ ഉണ്ടാക്കാം.
https://www.facebook.com/Malayalivartha