ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി

ദേശീയ-സംസ്ഥാന പാതകളിലുള്ള മദ്യശാലകള്‍ ഏപ്രില്‍ ഒന്നുമുതല്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ഇപ്പോള്‍ നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് 2017 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. അതിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ദേശീയ പാതകളിലുള്ള മദ്യശാലകളുടെ പരസ്യവും അറിയിപ്പ് ബോര്‍ഡുകളും മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ദേശീയ പാതയില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകളെന്നാണ് ഉത്തരവ്. മദ്യശാലകള്‍ പ്രധാന പാതകളില്‍ നിന്ന് കാണാന്‍ കഴിയാത്ത ദൂരത്തായിരിക്കണമെന്ന കോടതി ഉത്തരവിനെതിരെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് കാരണം മദ്യപിച്ചുള്ള ഡ്രൈവിങ് ആണെന്നും അതിനാല്‍ ദേശീയ പാതകളിലെ മദ്യശാലകള്‍ പൂട്ടണമെന്ന് ചൂണ്ടിക്കാട്ടി അറൈവ് സേഫ് എന്ന സന്നദ്ധ സംഘടനയാണ് പൊതു താല്‍പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha