പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടി സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി

ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കോടതി വിധി വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയസംസ്ഥാന പാതയോരത്തെ ബാറുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് കോടതി ഉത്തരവ്. ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്. നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാനദേശീയപാതകളില്‍ നിന്ന് 500 മീറ്റര്‍ ഉള്ളിലേക്കായിരിക്കണം മദ്യശാലകള്‍. ദേശീയപാതകളിലും മറ്റും മദ്യശാലകളുടെ പരസ്യം സ്ഥാപിച്ചിരിക്കുന്നതും നീക്കണം.
https://www.facebook.com/Malayalivartha