ചികിത്സാപിഴവ് മൂലം രോഗി മരിച്ചതിനെ തുടര്‍ന്ന് അമൃതാആശുപത്രി 19 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം

ഇടപ്പള്ളിയിലെ അമൃതാ ആശുപത്രിയില്‍ വച്ച് ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ 19 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്ന് എറണാകുളത്തെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മുപ്പത് ദിവസത്തിനകം പാലത്താഴത്തേടത്ത് വീട്ടില്‍ അഡ്വ. സുനിലിന്റെ കുടുംബത്തിനാണ് നഷ്‌ടപരിഹാരം നല്‍കേണ്ടത് .
2006 ഡിസംബര്‍ 22 നാണ് അഡ്വ. സുനില്‍ അമൃത ആശുപത്രിയില്‍ വച്ച് മരിക്കുന്നത് . നിയമപ്രകാരം 52 ലക്ഷം രൂപ നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ പരാതിക്കാര്‍ 19 ലക്ഷമേ ആവശ്യപ്പെട്ടിട്ടുള്ളെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























