മലയാളചലച്ചിത്രങ്ങളുടെ റിലീസ് നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഇന്നു മുതല്‍ സിനിമ റിലീസ് ഇല്ല. മലയാള ചലച്ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ ഇന്നു തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. തിയറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി തിയറ്റര്‍ ഉടമകള്‍ ഒരുവശത്തും വിതരണക്കാരും നിര്‍മാതാക്കളും മറുവശത്തുമായി തുടരുന്ന തര്‍ക്കത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്നാണു സൂചന. തിയറ്റര്‍ വിഹിതം സംബന്ധിച്ചു നിലവിലെ ധാരണ തുടരണമെന്ന നിര്‍ദേശമാണു സര്‍ക്കാര്‍ തിയറ്റര്‍ ഉടമകള്‍ക്കു നല്‍കിയതെന്നാണു വിവരം.
തിയറ്റര്‍ വരുമാന വിഹിതം വര്‍ദ്ധിപ്പിക്കണമെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ റിലീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും സംയുക്തമായി തീരുമാനിച്ചത്. ദീര്‍ഘകാലമായുള്ള ധാരണ ഏകപക്ഷീയമായി തെറ്റിച്ചാണു ഫെഡറേഷന്‍ തീരുമാനമെന്നു ചൂണ്ടിക്കാട്ടിയാണു റിലീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്.
നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയറ്ററുകള്‍ക്കു 40 ശതമാനവും എന്ന നിലവിലെ ധാരണയ്ക്കു പകരം തങ്ങളുടെ വിഹിതം 50 ശതമാനമായി ഉയര്‍ത്താനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചത്. പഴയ ധാരണയില്‍ നിന്നു മാറേണ്ടതില്ലെന്നു നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചതോടെയാണു റിലീസിനു വിലക്കു വീണത്. ഇതോടെ, ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha