അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്

മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. അമൃതാനന്ദമായിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊല്ലം റൂറല്‍ എസ്‌പിയുടെ നിര്‍ദേശ പ്രകാരം കരൂനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.
അമൃതാനന്ദമായി മഠത്തിനെതിരെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ മുന്‍ സന്തത സഹാചരിയായിരുന്ന വിദേശ വനിത വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മൂന്നു ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ മഠം ഔദ്യേഗികമായി പ്രതികരിച്ചിട്ടില്ല. കൂടാതെ പീഡനക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടും അധികൃതരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ഇതിനിടയിലാണ് ഭക്തരുടെ മാത്രം പരാതിയുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























