കണ്‍സ്യൂമര്‍ ഫെഡ് കൂപ്പണ്‍ പുറത്തിറക്കി, നോട്ട് പ്രതിസന്ധി മറികടക്കാന്‍

നോട്ട് പ്രതിസന്ധി മറികടക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ കൂപ്പണ്‍ പുറത്തിറക്കി.
പ്രാഥമിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളിലെയും നിക്ഷേപകര്‍ക്കും തൊഴില്‍ ശാലകളിലെ ജീവനക്കാര്‍ക്കും അതാത് ബാങ്കുകള്‍ മുഖേന 10,50, 100 രൂപയുടെ കൂപ്പണുകള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ് വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ഇബ്രാഹിമിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി 15 വരെയായിരിക്കും കൂപ്പണുകളുടെ കാലാവധി. കൂടാതെ ഓണ്‍ലൈന്‍ പോര്‍ട്ടലും, ക്രിസ്മസ് ഡിസ്‌കൗണ്ട് വില്പനയും കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നുണ്ട്.
ജനുവരി രണ്ടാം വാരത്തോടെ 2000 നീതീ സ്റ്റോറുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളും ആരംഭിക്കും. കൂടാതെ അവശ്യ സാധാനങ്ങള്‍ വീടുകളില്‍ ഓണ്‍ലൈനായി എത്തിച്ചു നല്‍കും. പോയിന്റ് ഒഫ് സെയില്‍ മെഷിനുകള്‍ ഉപയോഗിച്ച് കാര്‍ഡ് സൈ്വപ്പ് ചെയ്ത് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ജനുവരിയില്‍ ആരംഭിക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ സാമ്ബത്തിക ബാധ്യത തീര്‍ത്തുവരുകയാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.പി.എം. ഇസ്മയില്‍, മാനേജിംഗ് ഡയറക്ടര്‍ എം. രാമനുണ്ണി, കെ.വി. കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha