100 കോടിയുടെ തട്ടിപ്പിന്റെ ഞെട്ടലില്‍ ഉദ്യോഗസ്ഥര്‍: ധന്യ മേരി വര്‍ഗീസ് കലാപരമായി ജനങ്ങളെ പറ്റിച്ചതെങ്ങനെ?

സാംസന്‍ ആന്റ് സണ്‍സ് ഉടമ
ജേക്കബ് സാംസന്റെ മരുമകള്‍ ചലച്ചിത്ര താരം ധന്യ മേരി വര്‍ഗീസ്
ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ സാംസന്‍ സണ്‍സില്‍ പങ്കാളിത്തമുള്ള കുടുതല്‍ പേര്‍ അറസ്റ്റിലായേക്കും.
ധന്യയുടെ വരവോടെയാണ് ജേക്കബ് സാംസന്റെ കുടുംബം കുളം തോണ്ടിയത്. സിനിമാ നടിയുടെയും നടന്റെയും ആഡം ബരങ്ങള്‍ കാരണമാണ് സാംസന്‍ പൂട്ടിയത്.ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബിനും ധന്യക്കും ലക്ഷങ്ങളാണ് പ്രതിമാസ ചെലവ്.ജോണിന്റെ ഏക സഹോദരന് ചെലവിനു 25,000 രൂപ പ്രതിദിനം വേണമത്രേ. അദ്ദേഹം ഓഫീസിലെത്തുന്നത് നാലുബോഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ്. കേരളത്തിലെ സമ്പന്ന കുടുംബങ്ങളിലുള്ള എല്ലാ വിലകൂടിയ കാറുകളും സാംസന്റെ കുടുംബത്തിലുമുണ്ട്.
ജോണ്‍ ജേക്കബ് ധന്യയെ വിവാഹം കഴിച്ചത് കുടുംബമായി ജീവിക്കാനായിരുന്നില്ല. പകരം ധന്യയെ കാണിച്ചു കൊടുത്ത് കസ്റ്റര്‍മാരെ ആകര്‍ഷിക്കുന്നതായിരുന്നു പദ്ധതി. കോടീശ്വരന്‍മാരെ ഫോണിലും അല്ലാതെയും വിളിച്ച് ബിസിനസ് പിടിക്കും.ഒരു സിനിമാ നടി വിളിക്കുമ്പോള്‍ എങ്ങനെയാണ് ഫ്‌ലാറ്റ് വാങ്ങാതിരിക്കുക?
ഉപഭോക്താവ് മുട്ടടയിലെ ഓഫീസിലെത്തിയാല്‍ കറങ്ങുന്ന കസേരയിലി രു ന്ന് കച്ചവടം നടത്തുന്ന സിനിമാ നടിയുടെ വ്യക്തിപ്രഭാവത്തില്‍ വീണുപോകും.പുറകെ സിനിമാ നടനായ ഭര്‍ത്താവിനെ കൂടി കാണുമ്പോള്‍ ആനന്ദം ഒന്നു വേറെ തന്നെയാണ്.അങ്ങനെയാണ് ധാരാളം നിരപരാധികള്‍ സാംസണില്‍ പണം നല്‍കി കുടുങ്ങിയത്.
സുന്ദരന്‍ ഞാനും സുന്ദരി നീയും സാംസണിലെ തൊഴിലാളികളെ വീട്ടുജോലിക്കാരെ പോലെയാണ് കണ്ടിരുന്നത്.പലരും കുടുംബത്തില്‍ പ്രാരാബ്ധം ഉള്ളതുകൊണ്ടു മാത്രം ജോലിയില്‍ തുടര്‍ന്നു.ചില വിദ്വാന്മാര്‍ ഇടയ്ക്കു നിന്ന് പണവും അടിച്ചു.
സാംസന്‍ ജയിലിലാണ്. മരുമകള്‍ക്ക് കൂടി ഒരു മുറി അദ്ദേഹത്തിന് ബുക്ക് ചെയ്യാവുന്നതേയുള്ളു.
കേരളത്തില്‍ ഇത്തരം ബിസിനസുകള്‍ ധാരാളം നടക്കുന്നുണ്ട്. അതായത് സിനിമാ നടിമാരെ കാണിച്ചുള്ള മുതലെടുപ്പ്.കെട്ടിട നിര്‍മ്മാണത്തില്‍ മാത്രമല്ല ഇത്തരക്കാര്‍ സജീവം. അത്തരക്കാരുടെ കുരുക്കില്‍ വീണുപോയാല്‍ ജീവിതം പാഴ് .
ആര്‍ട്ട് ഓഫ് ചീറ്റിംഗ് എന്ന് ഇത്തരം കലാ പരിപാടികളെ വിശേഷിപ്പിക്കാം.
https://www.facebook.com/Malayalivartha