സ്വാമിയേ ശരണമയ്യപ്പാ;ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ പണി പോകും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയും മുന്‍ മന്ത്രി വി.എസ്.ശിവകമാറിന്റെ സഹോദരനുമായ വി എസ് ജയകുമാറിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്‌തേക്കും.ജയകുമാറിനെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.പ്രധാനമായും ജയകുമാറിന്റെ സമ്പാദ്യത്തെറ്റിച്ചാണ് അന്വേഷിക്കുന്നത്.ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരിക്കെയാണ് ജയകുമാറിനെ ബോര്‍ഡിന്റെ സെക്രട്ടറിയാക്കിയത്.ഇതിനു ശേഷം അഴിമതിയുടെ പുഷ്പാഭിഷേകമാണുണ്ടായതെന്ന് അഭ്യുദയകാംക്ഷികള്‍ പറയുന്നു.
ജയകുമാറിനെ മുന്നില്‍ നിര്‍ത്തി ശിവകുമാര്‍ കാശുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. തിരുവനന്തപുരം നഗരത്തിലുള്ള ഒരു ആശുപത്രി കോടിക്കണക്കിനു രൂപ നല്‍കി വാങ്ങിയതായും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡില്‍ സെക്രട്ടറിക്ക് അനിയന്ത്രിതമായി അഴിമതി നടത്താനുള്ള സാഹചര്യം മന്ത്രിയായ സഹോദരന്‍ സംജാതമാക്കി കൊടുത്തു എന്നും ആരോപണമുണ്ട്.
ശബരിമലയില്‍ കോടികള്‍ മുടക്കി സാധനങ്ങള്‍ വാങ്ങിയ ബില്ലുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും ദേവസ്യം വിജിലന്‍സ് കണ്ടത്തിയിരുന്നു. ബില്ലുകളില്‍ പലരും വ്യാജമാണ്. ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്.തുടര്‍ന്ന് ബില്ലുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ദേവസ്വം വിജിലന്‍സ് രേഖകള്‍ മുദ്രവച്ചു.
അതിനിടെ ജയകമാറിനെ രക്ഷിക്കാന്‍ സി പി എമ്മിന്റെ ഉന്നതതലങ്ങളില്‍ ശ്രമം തുടങ്ങി. ഒരു മന്ത്രിയാണ് ഇതിനു ചരടുവലിക്കന്നത്. അദ്ദേഹത്തിന് ശിവകുമാറുമായി ഏറെ അടുപ്പമുണ്ട്.ശിവകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സഹായിച്ചിരുന്നു.മന്ത്രിക്കും ശിവകമാറില്‍ നിന്നും സഹായം ലഭിച്ചിരുന്നു.
എന്നാല്‍ ജേക്കബ് തോമസാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.ജയകമാര്‍ ടോം ജോസിനെ പോലെ ഐ.എ.എസുകാരന്‍ അല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഐ എ എസ് ലോബിയുടെ സഹായം ലഭിക്കുകയില്ല.
വരവില്‍ കവിഞ്ഞ സ്വത്ത് ജയകമാറിന്റെ ഉടമസ്ഥതതയിലുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതായി വിവരമുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ആരും സഹായിച്ചില്ലെങ്കില്‍ ജയകമാറും ശിവകമാറും വെട്ടിലാകും. എന്നാല്‍ സ്വാഭാവികമായും സഹായം പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha



























