ഐ.എഫ്.എഫ്.കെ: ക്ലാഷിന് സുവര്‍ണ ചകോരം

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് അര്‍ഹമായി. പ്രേക്ഷകര്‍ വോട്ടിങിലൂടെ തെരഞ്ഞെടുത്ത മികച്ച ചിത്രവും ക്ലാഷ് തന്നെയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ ആധാരമാക്കി ചിത്രീകരിച്ചതാണ് ക്ലാഷ്. തുര്‍ക്കി ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യുറിനാണ് രജത ചകോരം.
തുര്‍ക്കി ചിത്രം കോള്‍ഡ് ഓഫ് കലണ്ടറിനാണ് നെറ്റ് പാക്ക് പുരസ്‌ക്കാരം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡിന് കമ്മട്ടിപ്പാടം അര്‍ഹമായി. സ്പാനിഷ് ചിത്രമായ വെയര്‍ ഹൗസ്ഡിനാണ് ഫിപ്രസി പുരസ്‌ക്കാരം.വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡിന് അര്‍ഹമായി. നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും വിധു വിന്‍സെന്റിനാണ്.
https://www.facebook.com/Malayalivartha