മാധ്യമവിലക്കിന് പരിഹാരം കാണാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ പി. സദാശിവം, കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍

കോടതികളിലെ മാധ്യമവിലക്കിന് പരിഹാരം കാണാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സുപ്രധാന കേസുകളുടെ വിവരങ്ങള്‍ പൊതുജനം അറിയേണ്ടതുണ്ട്. ഇപ്പോള്‍ കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് എത് കോടതികളിലും കടന്നു ചെല്ലാന്‍ കഴിയണം. മാധ്യമ സ്വാതന്ത്ര്യം കോടതികളില്‍ ഉറപ്പാക്കേണ്ട കാര്യം ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
https://www.facebook.com/Malayalivartha