പെരുമ്ബാവൂരില്‍ അവധി ആഘോഷത്തിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര്‍ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര്‍ മുങ്ങിമരിച്ചു. വയനാട് മേപ്പാടി സ്വദേശി പുലിക്കാട്ടില്‍ വീട്ടില്‍ കെനറ്റ് ജോസ് (21), ഉത്തര്‍പ്രദേശ് സ്വദേശി ആദിത്യ പട്ടേല്‍ (21), ബീഹാര്‍ സ്വദേശി അനുഭവ് ചന്ദ്ര (21), പെരുമ്ബാവൂര്‍ സ്വദേശി കല്ലുങ്കല്‍ റോഡില്‍ ആലിയാട്ടുകുടി വീട്ടില്‍ ബെന്നി എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഡെല്‍ഹി സെന്റ് സ്റ്റീഫന്‍ കോളെജ് ബിഎസ്സി ഫിസിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് മൂവരും. പാണിയേലി പോരിന് സമീപമുള്ള ഇരുമലക്കടവില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുമലക്കടവിന് സമീപത്തുള്ള മരിച്ച ബെന്നിയുടെ റിസോര്‍ട്ടിലാണ് സംഘം താമസിച്ചിരുന്നത്. പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍പെട്ട് മുങ്ങിതാഴുന്നത് കണ്ട ബെന്നി ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
മുങ്ങിതാഴുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരേയും മുങ്ങിയെടുത്തത്. മരിച്ച ബെന്നിയുടെ മകള്‍ മരിയ ഉള്‍പ്പെടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 19 പേരടങ്ങുന്ന സംഘം മൂന്ന് ദിവസം മുമ്ബാണ് കേരളത്തില്‍ പഠനയാത്രക്കായി എത്തിയത്. വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്നലെ ഉച്ചയോടെയാണ് പെരുമ്ബാവൂര്‍ പാണിയേലിയിലെത്തിയത്. തുടര്‍ന്ന് പാണിയേലിലെ റിസോര്‍ട്ടില്‍ മുറി എടുക്കുകയായിരുന്നു.
നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്ബനി കോലഞ്ചേരി ശാഖയിലെ അസി.മാനേജറാണ് ബെന്നി. പെരുമ്ബാവൂര്‍ വൈഎംസിഎ, റോട്ടറി, വൈസ്‌മെന്‍ തുടങ്ങിയ സംഘടനകളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ് മരിച്ച ബെന്നി. വേങ്ങൂര്‍ മഠത്തി വീട്ടില്‍ ഏലിയാമ്മയാണ് മരിച്ച ബെന്നിയുടെ ഭാര്യ. മക്കള്‍ സൂസണ്‍ (യുണൈറ്റഡ് ഇന്‍ഷുറന്‍സ്), റെയ്ച്ചല്‍ (ത്രിശൂര്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥിനി), മരിയ. മരുമകന്‍ റേ ജോണ്‍ (തൃശൂര്‍). മരിച്ച കെനറ്റിന്റെ മാതാവ് സിസി. സഹോദരങ്ങള്‍ ഡെനറ്റ്, ബെനിന്റ.
മൃതദേഹങ്ങള്‍ പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി വി.എസ്. സുനില്‍ കുമാര്‍, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, മുന്‍ എംഎല്‍എ സാജു പോള്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha