ബന്ധുനിയമന വിവാദത്തില്‍ ജയരാജന്റെ മൊഴിയെടുത്തു

ബന്ധുവായ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഇയുടെ എം ഡിയായി നിയമിച്ചതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയില്ലെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. മാനദണ്ഡങ്ങള്‍ പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്ന് വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പോള്‍ ആന്റണിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് വിജിലന്‍സ് നിലപാട്. നിയമനത്തില്‍ മുഖ്യമത്രിയുടെ ഓഫീസിന് പങ്കില്ലെന്നാണ് വിജിലന്‍സ് അധികൃതരുടെ പക്ഷം.
ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയായി നിയമിച്ചതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് നിയമനം റദ്ദാക്കുകയായിരുന്നു. ജയരാജന്റെ ബന്ധുവും കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് ജനറല്‍ മാനേജരുമായി ദീപ്തി നിഷാദിനെ നിയമിച്ചതും വിവാദമായിരുന്നു. ബന്ധുനിയമന വിവാദത്തിനൊടുവില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു.
https://www.facebook.com/Malayalivartha