സിനിമയും കൃഷിയും തമ്മിലെന്ത് ബന്ധം: സംവിധായകന്‍ വിനയനെ ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനാക്കിയത് കാനത്തിന്റെ നിര്‍ബന്ധം മൂലം

രാഷ്ട്രീയക്കാരെ ചാരി നിന്നതിന്റെ ഫലം വിനയനും കിട്ടി.സംവിധായകന്‍ വിനയനെ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനാക്കിയത് കാനത്തിന്റെ ഇടപെടല്‍ മൂലം്. അങ്ങനെ വിനയനും ഇനി സ്റ്റേറ്റ് കാറില്‍ കറങ്ങാം. സിനിമാ മേഖലയിലെ ഒറ്റയാനാണ് വിനയന്‍. ഏവരോടും പോരാടി ഒറ്റപ്പെട്ട വ്യക്തിത്വം. അതുകൊണ്ട് തന്നെ ശത്രുക്കള്‍ മാത്രമാണ് സിനിമയില്‍ നിന്ന് നേടിയതും. അടുത്ത കാലത്തായി വിനയന്റെ സിനിമകള്‍ തിയേറ്ററിലും ചലനമുണ്ടാക്കാത്ത അവസ്ഥയിലെത്തി. ഈ സാഹചര്യത്തിലാണ് വിനയനെ കാനം ഹോര്‍ട്ടി കോര്‍പ്പിന്റെ ചെയര്‍മാനാകുന്നത്. സിപിഐ്ക്ക് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ മികച്ചത് തന്നെ കാനം, വിനയന് നല്‍കി. നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിശ്ചയിച്ച സി.എന്‍. ചന്ദ്രന്റേതൊഴികെ എല്ലാ നിയമനങ്ങളും കാനത്തിന്റെ പട്ടിക പ്രകാരം.
സിപിഐ. ജില്ലാ ഘടകങ്ങള്‍ നല്‍കിയ പട്ടികയിലെ പേരുകള്‍ അവഗണിച്ചാണ് കാനം തീരുമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. കാനത്തിന്റെ ഏകപക്ഷീയ നിലപാടില്‍ സിപിഐയിലെ പലര്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായിരുന്ന ലാല്‍ വര്‍ഗീസ് കല്‍പകവാടി സിപിഐ. നേതാവായ മകന്‍വഴി ഇത്തവണയും ചെയര്‍മാന്‍ സ്ഥാനത്തുതുടരാന്‍ ശ്രമിച്ചിരുന്നു. വി എസ്. സര്‍ക്കാരിന്റെ കാലത്ത് ചെയര്‍മാനായിരുന്ന എസ്. രാജേന്ദ്രനും ഭാഗ്യംപരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാനം ഇരുവരെയും വെട്ടി. അങ്ങനെയാണ് വിനയനെത്തുന്നത്.
സംവിധായകന്‍ വിനയനും കാനവുമായി അടുത്ത ബന്ധമാണുള്ളത്. വിനയനെതിരെ സിനിമാ മേഖലയിലെ പ്രബല വിഭാഗം കരുക്കള്‍ നീക്കിയപ്പോള്‍ സിപിഐ. നിയന്ത്രണത്തിലുള്ള ചലച്ചിത്രമേഖലയിലെ സാങ്കേതികത്തൊഴിലാളികളുടെ സംഘടന വിനയനുവേണ്ടി നിലകൊണ്ടിരുന്നു. 17 ബോര്‍ഡ് -കോര്‍പ്പറേഷനുകളുടെ അധ്യക്ഷസ്ഥാനമാണ് സിപിഐ.ക്കു ലഭിച്ചത്. വെള്ളിയാഴ്ച കെ.ആര്‍. ചന്ദ്രമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ. സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഭാരവാഹികളെ നിശ്ചയിച്ചത്. അധ്യക്ഷസ്ഥാനം ലഭിക്കുന്നവരില്‍ ഭൂരിഭാഗവും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.
ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെ പിന്തുണയ്ക്കുന്ന നാലു പേര്‍ക്കുമാത്രമാണ് ഭാരവാഹിത്വം ലഭിച്ചത്. ആറുപേര്‍ സിപിഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. അധികാരമേറ്റ് ആറുമാസംപിന്നിട്ടിട്ടും സിപിഐ. ബോര്‍ഡ് -കോര്‍പ്പറേഷന്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാത്തത് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പിന് കാരണമായിരുന്നു.
വിവിധ ബോര്‍ഡ് അധ്യക്ഷന്മാര്‍
കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് - പി. പ്രസാദ്
കേരള ഭൂവികസന കോര്‍പ്പറേഷന്‍ - ടി. പുരുഷോത്തമന്‍
നാളികേര വികസന കോര്‍പ്പറേഷന്‍ - സി.എന്‍. ചന്ദ്രന്‍
ഹോര്‍ട്ടി കോര്‍പ് - സംവിധായകന്‍ വിനയന്‍
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- പി.കെ. കൃഷ്ണന്‍
ക്ഷീര ക്ഷേമനിധി ബോര്‍ഡ് - എന്‍. രാജന്‍.
കേരള പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ - ജെ. ചിഞ്ചുറാണി
കേരഫെഡ് - ജെ. വേണുഗോപാലന്‍ നായര്‍
സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ - കെ.കെ. അഷറഫ്
ഓയില്‍ പാം ഇന്ത്യ - വിജയന്‍ കുനിശ്ശേരി
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ - ജെ. ഉദയഭാനു
കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ - പി. ബാലചന്ദ്രന്‍
വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ - വാഴൂര്‍ സോമന്‍
കേരള അഗ്രോ പ്രോസസിങ് കമ്പനി - ബാബുപോള്‍
മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ - ടി.ആര്‍. രമേശ്കുമാര്‍
കേരള ഫീഡ്‌സ് - കെ.എസ്. ഇന്ദുശേഖരന്‍ നായര്‍
സിഡ്‌കോ - നിയാസ് പുളിക്കല്‍
https://www.facebook.com/Malayalivartha