കടുത്ത നിയന്ത്രണമുണ്ടായിട്ടും ടെക്കനോപാര്‍ക്കില്‍ ലഹരിമരുന്നുകള്‍ സുലഭം: അനുദിനം റെയ്ഡില്‍ പിടിച്ചെടുക്കുന്നത് കോടികളുടെ മയക്കുമരുന്ന്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ടെക്കി കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍.ടെക്‌നോപാര്‍ക്കില്‍ മയക്കുമരുന്ന് വേട്ട നടത്താനാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആലോചിക്കുന്നത്. അതേ സമയം ടെക്‌നോപാര്‍ക്കിന്റെ സല്‍പേര് കളങ്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം എക്‌സൈസ് മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വി പ ണം നടത്തുന്ന മാഫിയയെ എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. 48 പൊതി കഞ്ചാവുമായാണ് 17 കാരനെ പിടികൂടിയത്.ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെക്‌നോപാര്‍ക്കിനു സമീപമുള്ള വീട്ടില്‍ റെയ്‌സ് നടത്തിയിരുന്നു. പിടികൂടിയവരില്‍ നിന്നും ഒരു കിലോക്ക് താഴെ മാത്രം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്.
ഇവിടെ നിന്നും ടെക്‌നോപാര്‍ക്കിലേക്കാണ് വന്‍തോതില്‍ ലഹരി എത്തുന്നത്. സ്ഥിരം ആവശ്യക്കാരാണുള്ളത്.ടെക്കിക ളുടെ അക്കൗണ്ടില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ഇത്തരം വിവരങ്ങളെല്ലാം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.
ടെക്കികളുടെ ജീവിതത്തില്‍ അധികവും അവര്‍ ചെലവഴിക്കുന്നത് ഓഫീസില്‍ തന്നെയാണ്.ടെക്കികള്‍ക്കിടയില്‍ അവിഹിത ബന്ധം വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെക്കിയായ അനുശാന്തിയുടെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചിരുന്നു.
അതീവ സുരക്ഷാ മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഇതേ വരെയും ശ്രദ്ധയില്‍ പെടാത്തതിന്റെ അങ്കലാപ്പിലാണ് ഉദ്യോഗസ്ഥര്‍.ഒരിക്കല്‍ ഋഷിരാജ് നേരിട്ട് ടെക്‌നോപാര്‍ക്കിലെത്തി മയക്കു മരുന്ന്ഉപയോഗത്തിനെതിരെ ക്ലാസെടുത്തിരുന്നു .മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്‍ വന്നതിനെ തുര്‍ന്നാണ് ഋഷിരാജ് ടെക്‌നോപാര്‍ക്കിലെത്തിയത്.
മികച്ച പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ലഹരി ഉപയോഗത്തില്‍ വ്യാകുലരാണ്.പല കമ്പനികളും മയക്കുമരുന്നിനു പകരമുള്ള വിനോദോപാധികള്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. യോഗ പോലുള്ള കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് താത്പര്യമുണ്ടാക്കാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.
ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് ഡി.ജെ.പാര്‍ട്ടികള്‍ വ്യാപകമാകുന്നു എന്ന ആരോപണവും സജീവമാണ്. കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തും പരിശോധന നടന്നിരുന്നു.
https://www.facebook.com/Malayalivartha