ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

മുണ്ടൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍ കലുങ്കിലിടിച്ച് ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ െ്രെഡവര്‍ തമിഴ്‌നാട് തിരുവള്ളൂര്‍ പള്ളിപ്പട്ട് താലൂക്കില്‍ കോലത്തൂര്‍ വില്ലേജില്‍ വിജയന്‍ മകന്‍ ദീപന്‍ രഞ്ചന്‍(24) ആണ് മരിച്ചത്. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ നിന്ദ്ര മൊങ്കല്‍ നട്ടേരി വില്ലേജില്‍ ഗോവിന്ദരാജിന്റെ മകന്‍ കൃഷ്ണമൂര്‍ത്തി (24) സഹോദരന്‍ തിരുമലൈ (28), ആന്ധ്രാപ്രദേശ് നഗരി മൊണ്ടല്‍ കാരക്കൊണ്ടാതുറല്‍ കെ.ബാലകൃഷ്ണറെഡിയുടെ മകന്‍ മുരളി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൃഷ്ണമൂര്‍ത്തി വെന്റിലേറ്ററിലും മുരളി ഐസിയുവിലുമാണ്. തിരുമലൈയുടെ പരിക്ക് ഗുരുതരമല്ല.
പുലര്‍ച്ചെ 3.15 ഓടെയാണ് അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. െ്രെഡവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈവേ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും െ്രെഡവര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha