കാലാവസ്ഥ വ്യതിയാനം; ചിക്കന്‍പോക്‌സ് പടരുന്നു

കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലം സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗം പടരുന്നു. പകല്‍ സമയങ്ങളിലെ കനത്തചൂടും രാത്രിയിലെ കനത്തമഞ്ഞും മൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ചിക്കന്‍പോക്‌സിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
വാരിസല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്‌സ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുക എന്നതാണ് ഈ രോഗത്തിന്റെ സുപ്രധാനമായ കാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭൂമിയില്‍ നിന്നും തുടച്ചുനീക്കിയ വസൂരിയും ഇപ്പോള്‍ കാണുന്ന ചിക്കന്‍പോക്‌സും ഒന്നാണെന്ന് ധരിക്കുന്നവരുമുണ്ട്. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്‌സ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ദ്രാവകം നിറഞ്ഞ കുമിളകളായും മാറും. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ഇതിനാല്‍ ചിക്കന്‍പോക്‌സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയുകയില്ല. ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊങ്ങുകയും ശരീര താപനിലയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്താല്‍ അടിയന്തരമായി തന്നെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ചിക്കന്‍പോക്‌സിന്റെ ആദ്യലക്ഷണമായ പനി ഉണ്ടാകുമ്പോള്‍ തന്നെ മറ്റുള്ളവരിലേയ്ക്കും പകരുവാന്‍ സാധ്യതയുണ്ട്.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും സംസാരിക്കുമ്പോഴും ഉമിനീര്‍ കണികകളിലൂടെയാണ് രോഗാണുക്കള്‍ പടരുന്നത്. തലവേദന, ശരീരംവേദന, തലകറക്കം, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍പോക്‌സിന്റെ ലക്ഷണങ്ങളാണ്. ചിക്കന്‍പോക്‌സ് രോഗം വന്നുകഴിഞ്ഞാല്‍ രോഗിയെ പ്രത്യേകം മാറ്റിപാര്‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. രോഗ വാഹകരാണ് മറ്റുള്ളവര്‍ക്ക് കൂടുതലായും രോഗം പകര്‍ന്ന് നല്‍കുന്നത്. കുരുക്കള്‍ ഉണ്ടാകുന്നത് നിലച്ചാല്‍ പിന്നെ രോഗം പകരുകയില്ല. രോഗവാഹകര്‍ യാത്ര ചെയ്യുമ്പോഴാണ് കൂടുതലായി മറ്റുള്ളവരിലേയ്ക്ക് രോഗം പകരുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha