ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കടുത്ത തീരുമാനത്തിന്: ഏപ്രിലില്‍ ബാറുകള്‍ തുറക്കും

ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മദ്യശാലകള്‍ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.അതേ സമയംസുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും.കോടതി വിധി ബെവ് കോയുടെ 135 ഔട്ട് ലെറ്റുകളെ നേരിട്ട് ബാധിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ബാറുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്.
പൂട്ടിയ ബാറുകള്‍ എത്രയും വേഗം തറക്കണമെന്നാണ് ധന, എക്‌സൈസ് മന്ത്രിമാരുടെ ആവശ്യം.എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയണം.കോടിയേരിക്കാണെങ്കില്‍ എങ്ങനെയെങ്കിലും ബാര്‍ തുറന്നാല്‍ മതി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇക്കാര്യം വാക്കു നല്‍കിയിരുന്നു. ബിജു രമേശ് ബാര്‍ തുറക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്
സുപ്രീം കോടതി വിധി ടുറിസത്തെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.എസ്.സി മൊയ്തീനും ഇതേ അഭിപ്രായമായിരുന്നു. മദ്യനയം സര്‍ക്കാര്‍ അതത് കാലത്ത് രൂപം കൊടുക്കുന്നതാണ്.
മദ്യനയം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അധികാരവും സര്‍ക്കാരിനാണ്. കോടതികള്‍ സര്‍ക്കാര്‍ നയത്തില്‍ ഇടപെടാറില്ല.
നോട്ടുപ്രതിസന്ധി കാരണം ട്രഷറി പൂട്ടുമെന്ന സാഹചര്യമാണുള്ളത്. ഭാഗ്യക്കുറി വില്‍പ്പന കുത്തനെ ഇടിഞ്ഞു. ബാറുകള്‍ പൂട്ടി. വാണിജ്യ മേഖല പ്രതിസന്ധിയിലായതോടെ നികുതി വരുമാനവും ഇടിഞ്ഞു. ബാറുകള്‍ തുറന്നില്ലെങ്കില്‍ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാവില്ല.
ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്നാണ് ഡോ.തോമസ് ഐസക് അറിയപ്പെടുന്നത്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തെ സഹായിക്കുന്ന തരത്തിലുള്ള ഗ്രാന്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ കേരള സര്‍ക്കാരിനില്ല. ഇത്തരമൊരു പരിതസ്ഥിതിയില്‍ ബാറുകള്‍ തുറക്കുക മാത്രമാണ് പോംവഴി. ബാര്‍ തൊഴിലാളികള്‍ക്ക് പുനരധിവാസം നല്‍കാനും പുതിയ തീരുമാനം സഹായിക്കും.ബാര്‍ തൊഴിലാളികളെ സഹായിക്കണമെന്ന നയമാണ് സര്‍ക്കാരിനുള്ളത്.
https://www.facebook.com/Malayalivartha