താരങ്ങള്‍ കുടുങ്ങുമോ? താരങ്ങളുടെ അക്കൗണ്ടുകള്‍ പ്രത്യേകം പരിശോധിക്കാനാണ് നികുതി വകുപ്പിന്റെ ശ്രമം

നോട്ട് നിരോധനത്തിന് ശേഷം രാജ്യവ്യാപതകമായി നടത്തുന്ന പരിശോധനകള്‍ മാത്രമാണ് കേരളത്തിലും നടക്കുന്നത്. എന്നാല്‍ സിനിമാ താരങ്ങള്‍ പ്രതിഫലത്തിന്റെ പകുതിയോളം ബ്ലാക്ക് മണി വാങ്ങുന്നതായി ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. താരങ്ങളുടെ അക്കൗണ്ടുകള്‍ പ്രത്യേകം പരിശോധിക്കാനാണ് വകുപ്പിന്റെ ശ്രമം.
ആദായ നികുതി വകുപ്പ് നിരീക്ഷണം നടത്തിയ അയ്യായിരത്തോളം ബാങ്ക് അക്കൗണ്ടുകളിലാണ് ഇനി വിശദമായ പരിശോധനകള്‍ നടക്കുക. കാറ്റഗറി ഒന്നില്‍ ഒരു കോടിക്ക് മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകളും 10 ലക്ഷത്തിന് മുകളില്‍ ബാങ്ക് വായ്പ തിരിച്ചടച്ചതുമായ അക്കൗണ്ടുകളും പരിശോധിക്കും.
ഇപ്പോള്‍ പരിശോധന ആരംഭിച്ച 5000 ത്തോളം അക്കൗണ്ടുകളും കാറ്റഗറി ഒന്നില്‍ പെടുന്നവയാണ്. ഈ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയാകണമെങ്കില്‍, ചൂരുങ്ങിയത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ആദ്യ കാറ്റഗറിയില്‍ പരിശോധന നടക്കുന്നത്.
കാറ്റഗറി രണ്ടില്‍, 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകള്‍ പരിശോധിക്കും. തുടര്‍ന്ന് കാറ്റഗറി മൂന്നില്‍, 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ നിക്ഷേപിച്ച അക്കൗണ്ടുകളാണ് പരിശോധനയക്ക് വിധേയമാക്കുക. നാലാമത്തെ കാറ്റഗറിയോടെ പരിശോധന പൂര്‍ത്തിയാകും. 2.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച അക്കൗണ്ടുകളാണ് അവസാന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് കാറ്റഗറികളിലായി അക്കൗണ്ടുകള്‍ പരിശോധിച്ച് പൂര്‍ത്തീകരിക്കാന്‍, ഇപ്പോഴത്തെ ആദായനികുതി വകുപ്പിന്റെ അംഗബലം അനുസരിച്ച് ചൂരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവു ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഈ ദൗത്യത്തിന് ഉപയോഗിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പരിചയസമ്ബന്നരായ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ സമയപരിധി കുറക്കാം.
നോട്ട് നിരോധനത്തിനു ശേഷം ഡിസംബര്‍ 31 വരെ, രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയ മുഴുവന്‍ അക്കൗണ്ട് ഉടമകള്‍ക്കും പണത്തിന്റെ സ്രോതസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ജനുവരി പത്തോടെ നോട്ടീസ് അയച്ചു തുടങ്ങും. നവംബര്‍ പത്തിന് മുമ്ബ് വലിയ തുകകളൊന്നും നിക്ഷേപിക്കാത്ത അക്കൗണ്ടുകളില്‍ പൊടുന്നനെ ലക്ഷങ്ങള്‍ നിക്ഷേപിക്കപ്പെട്ടാല്‍ മാത്രമാണ്, ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധനയില്‍ സ്രോതസ് തെളിയിക്കാന്‍ ആകാത്തപക്ഷം നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികം പിഴ ഈടാക്കും.
ഈ കാലത്ത് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രണ്ടു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപകര്‍ക്കും നോട്ടീസ് അയയ്ക്കും. നവംബര്‍ 10 ന് ശേഷമുള്ള ഓരോ എട്ടു ദിവസം കൂടുന്തോറും 2.5 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ബാങ്കുകള്‍ ആദായനികുതി വകുപ്പിന് കൈമാറുന്നുണ്ട്. ഇത്തരത്തില്‍ മൂന്നാഴ്ചത്തെ ലിസ്റ്റ് ലഭിച്ചു. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന. ഏതെങ്കിലും സഹകരണ ബാങ്കുകള്‍ നിക്ഷേപകരുടെ വിവരങ്ങള്‍ സ്വമേധയാ നല്‍കാതെ വന്നാല്‍, അത്തരം ബാങ്കുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയോ റെയ്ഡ് നടത്തുകയോ ചെയ്യും.
https://www.facebook.com/Malayalivartha