ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് മൊബൈല്‍ ആപ്

ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനു സ്വീകാര്യതയേറുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ അനവധി വിവരങ്ങള്‍ പുതിയ മൊബൈല്‍ ആപ്പ് വഴി ലഭിക്കും. ദര്‍ശനത്തിനായി വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാര്‍ക്കിങ് സ്ഥലങ്ങളില്‍ തല്‍സമയമുള്ള ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ്പ് എന്നിവ പുതിയ മൊബൈല്‍ ആപ്പില്‍ ലഭിക്കും.
അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പൊലീസ് സ്‌റ്റേഷനുകള്‍ എന്നീ വിവരങ്ങളും അറിയാം. ശബരിമലയിലെ ഓരോ ദിവസത്തെയും പ്രധാന ചടങ്ങുകള്‍, പ്രധാന ഫോണ്‍ നമ്പറുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, പത്രക്കുറിപ്പുകള്‍ എന്നിവയും ലഭിക്കും. കാണാതാവുന്ന ആളുകളുടെയും വസ്തുക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി പൊലീസിനെ അറിയിക്കാനും സൗകര്യമുണ്ട്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യവും ഒരുക്കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ആപ് http://goo.gl/ACPV7C ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha