ഐഎസ്എല്‍ ഫൈനല്‍; ബ്‌ളാസ്‌റ്റേഴ്‌സിന് മുഖ്യമന്ത്രി വിജയാശംസ നേര്‍ന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരളബ്‌ളാസ്‌റ്റേഴ്‌സ് ടീമിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസ നേര്‍ന്നു. ടീമിന് വിജയാശംസ നേരുന്നുവെന്നും താരങ്ങള്‍ നമുക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പിണറായി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. കോച്ച് സ്റ്റീവ് കൊപ്പെലിന്റെ പരിശീലനത്തില്‍ വളര്‍ന്നു വന്ന താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കുന്നുവെന്നും പിണറായി വിജയന്‍ സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha