ഏകീകൃത വ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് കാന്തപുരം

ഏകീകൃത വ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കാന്തപുരം നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യത്ത് ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഓരോരുത്തരും അവരുടേതായ വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നതിനാല്‍ ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെതിരെ ഒരു നീക്കവും നടക്കില്ലെന്നും കാന്തപുരം പറഞ്ഞു.
ഏകീകൃത വ്യക്തിനിയമം, മുത്തലാഖ് വിഷയങ്ങളില്‍ നിയമകമ്മിഷന്റെ ചോദ്യാവലിയോട് പ്രതികരിക്കില്ല.
മുസ്ലിങ്ങള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖിനു വേണ്ടിയാണെന്നമട്ടിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അതേസമയം, കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്താനില്ലെന്നും കാന്തപുരം പറഞ്ഞു.
https://www.facebook.com/Malayalivartha