നിവിന്‍ വിളിച്ചു, ഐഎം വിജയന്‍ തൊട്ടടുത്തിരുന്ന് ഫൈനല്‍ കാണും

ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐഎം വിജയന് കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ പരിഗണന നല്‍കാത്തത് വാര്‍ത്തയായിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഐഎം വിജയന് സാദാ ടിക്കറ്റ് നല്‍കിയതാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതിഷേധത്തിനിടയാക്കിയത്. സിനിമാ താരം നിവിന്‍ പോളി ഉള്‍പ്പെടെ വിഐപി ഗാലറിയില്‍ മത്സരം വീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച പ്രതിഭകളിലൊരാളെ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ അവഹേളിച്ചെന്നായിരുന്നു പ്രചരണം. എന്നാല്‍ നിവിന്‍ പോളി തന്നെ വിളിച്ചതായും തനിക്കൊപ്പം വിഐപി ലോഞ്ചില്‍ ഇരുന്ന് കളി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടന്‍ കൂടിയായ ഐഎം വിജയന്‍ പ്രതികരിച്ചു.
ഇന്നലെ ടിക്കറ്റ് വാങ്ങാന്‍ കെ.എസ്.എയില്‍ എത്തിയപ്പോള്‍ തനിക്ക് നല്‍കിയത് രണ്ട് ജനറല്‍ ടിക്കറ്റുകളായിരുന്നുവെന്നാണ് ഐഎം വിജന്‍ രാവിലെ പ്രതികരിച്ചത്. ഫുട്‌ബോളുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ക്ക് വിഐപി പാസ് നല്‍കുമ്പോള്‍ സാധാരണക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പന്തുകളി എന്താണെന്ന് പോലും അറിയാത്തവര്‍ക്കാണ് വിഐപി ടിക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയിലായിരുന്നു മത്സരമെങ്കില്‍ ഇത്തരമൊരു അവഗണന നേരിടേണ്ടി വരുമായിരുന്നില്ലെന്നും പ്രത്യേകം ക്ഷണം ലഭിച്ചേനെ എന്നും ഐഎം വിജയന്‍ പ്രതികരിച്ചിരുന്നു.
''നിവിന്‍ ഉച്ചയോടെ വിളിച്ചിരുന്നു, വാര്‍ത്ത കണ്ടതിന് ശേഷമാണ് നിവിന്‍ ഇക്കാര്യമറിഞ്ഞത്. വിജയേട്ടന്‍ ഗാലറിയില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെങ്ങനെ വിഐപി ലോഞ്ചില്‍ ഇരുന്ന് കളി കാണുമെന്ന് നിവിന്‍ ചോദിച്ചതായും ഒപ്പമിരുന്ന് കളി കാണാന്‍ ക്ഷണിച്ചു, നിവിന്റെ ക്ഷണം സ്വീകരിച്ച് മത്സരം കാണാന്‍ ഞാനുമുണ്ടാകും, സ്‌റ്റേഡിയത്തിലേക്ക് പോകും, നിവിന്റെ തൊട്ടടുത്തിരുന്ന് ഫൈനല്‍ കാണും''
https://www.facebook.com/Malayalivartha