സ്‌കൂട്ടര്‍ യാത്രികനെ കാറിടിച്ചു വീഴ്ത്തി വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം അക്രമിയുടെ ആത്മഹത്യ ശ്രമം; മുപ്പത് വര്‍ഷം മുന്പുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള പ്രതികാരം

സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളെ കാറിടിച്ചു വീഴ്ത്തി വെട്ടികൊല്ലാന്‍ ശ്രമം. ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം രാവിലെയായിരുന്നു സംഭവം. നിരത്തില്‍ വീണ യാത്രക്കാരനെ വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയ അക്രമി സംഭവസ്ഥലത്ത് തന്നെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . മുപ്പത് വര്‍ഷം മുന്പുള്ള വ്യക്തി വൈരാഗ്യമാണ് ആക്രണണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
പള്ളിയിലേക്ക് സ്‌കൂടരില്‍ പോവുകയയിരുന്ന പടിഞ്ഞാറെ ചാലക്കുടി മാത്യു നഗര്‍ സ്വദേശി കണിച്ചായി ജോര്‍ജ്ജ് (69) നെയാണ് മുപ്പതു വര്‍ഷം മുമ്പത്തെ വൈരാഗ്യത്തെ തുടര്‍ന്ന് ചാലക്കുടി ചൗക്ക സ്വദേശി തച്ചുപറമ്ബില്‍ ജോയ് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു.
ജോര്‍ജിന് തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട്. ബൈക്കില്‍ നിന്നുള്ള വീഴ്ചയില്‍ കാല്‍ ഒടിഞ്ഞ അവസ്ഥയിലാണ് .ആക്രമണ ശേഷം ജോയി മണ്ണെണ്ണയും പെട്രോളും കലര്‍ത്തിയ മിശ്രിതം ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു .30 വര്ഷം മുന്പ് ജോര്‍ജിന്റെ മരക്കപനിയിലെ അറക്ക വാള്‍ മോഷണം പോയതിനെ തുടര്‍ന്നു ജോയ്‌കെതിരെ പോലീസില്‍ കേസ് നല്‍കിയിരുന്നതാണ് വൈരാഗ്യത്തിനു കാരണമായതെന്നും ഇരുവരും ഇതേ ചൊല്ലി മുന്‍പും വഴക്കുകള്‍ ഉണ്ടായിരുന്നതും പോലീസ് പറഞ്ഞു .ജോര്‍ജിനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ ശ്രമിച്ച സമീപവാസിയായ പറമ്ബിക്കാട്ടില്‍ ഷണ്മുഖന്‍ എന്നയാള്‍ക്ക് കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
മൂന്നുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജോയിയെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി ഡിവൈഎസ്പി പി വഹിതിന്റെ നേതൃത്വതില്‍ ഉള്ള പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha