എയര്‍ ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ സിനിമാ കളിക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

കലാകാരന്മാരായ സിനിമാ താരങ്ങള്‍ എയര്‍ ഹോസ്റ്റസിന്റെ ഡ്യൂട്ടിയുടെ ഭാഗമായ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി വിവരിച്ചതിനെ കളിയാക്കി. പൈലറ്റ് കൈയ്യോടെ പുറത്താക്കി. സെലിബ്രിറ്റി ക്രിക്കറ്റ് കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളാണ് ഈ സിനിമാ താരങ്ങള്‍ .കൊച്ചിയില്‍ നിന്നു ഹൈദരാബാദിലേക്കുള്ള കൊച്ചി- ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇറക്കിവിട്ടത്.
വിമാനത്തില്‍ കയറിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം. വിമാനം യാത്ര തിരിക്കുന്നതിന് മുമ്പ് സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി എയര്‍ ഹോസ്റ്റസുമാരും വിമാന ജീവനക്കാരും ചില മുന്‍കരുതലുകള്‍ നല്‍കാറുണ്ട്. അതായത് വിമാനം ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളാണ് അവര്‍ വിവരിക്കുന്നത്.
ആദ്യമായി കാണുന്നവര്‍ക്ക് അതൊരു കൗതുകവും ശീലമുള്ളവര്‍ക്ക് അതൊരു തമാശയുമാകാറുണ്ട്. സാധാരണ സുരക്ഷയെ പറ്റിയുള്ള വിവരങ്ങള്‍ റെക്കാര്‍ഡ് ചെയ്‌ത ശബ്‌ദത്തിലാണ് കേള്‍പ്പിക്കുക.
അതിനനുസരിച്ച് സുന്ദരികളായ എയര്‍ ഹോസ്റ്റസുമാര്‍ കൈകള്‍ ചലിപ്പിച്ച് ആംഗ്യത്തില്‍ അതെല്ലാം മനസിലാക്കിപ്പിക്കുന്നു. സേഫ്‌റ്റി ക്വിറ്റും, ഓക്‌സിജനും, പാരച്യൂട്ടും ഒക്കെ വിശദമാക്കും.
ഡ്യൂട്ടിയുടെ ഭാഗമായി എയര്‍ ഹോസ്റ്റസ് ചെയ്‌ത ഈ ആംഗ്യ അഭിനയമാണ് യുവാക്കളായ മലയാള സിനിമയിലെ കലാകാരന്മാര്‍ അവഹേളിച്ച് കൂവിയതും, കൈയ്യടിച്ചതും, വളിച്ച തമാശകള്‍ പറഞ്ഞതും.

വിമാന യാത്രക്കാരുടെ മുമ്പില്‍ അവഹേളിക്കപ്പെട്ട എയര്‍ ഹോസ്റ്റസുമാര്‍ പൈലറ്റിനോട് പരാതി പറയുകയായിരുന്നു. അങ്ങനെയാണ് പൈലറ്റ് ഇടപെടുന്നത്. സിനിമാ താരങ്ങള്‍ക്കെതിരെ മറ്റ് യാത്രക്കാരും പരാതിപ്പെട്ടതോടെ ഈ നല്ല നടന്മാരെ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
വിമാനത്തില്‍ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആദ്യ സേഫ്‌റ്റി അനൗണ്‍സ്‌മെന്റിനു ശേഷം കയ്യടിക്കുക മാത്രമാണു ചെയ്‌തതെന്നാണ് സിനിമാ കളിക്കാരുടെ പ്രതികരണം. എന്തായാലും എയര്‍ ഹോസ്റ്റസിനെ കളിയാക്കിയത് ഒട്ടു ശരിയായില്ലെന്നാണ് യാത്രക്കാരും പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























