സോളാര്‍ : സരിത എസ്.നായര്‍ ജയില്‍ മോചിതയായി

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ ജയില്‍ മോചിതയായി. അഡ്വ. ഫെനി ബാലകൃഷ്‌ണന് പുറമേ സരിതയുടെ അമ്മയും മക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ നിന്ന് കൊല്ലത്തെ വീട്ടിലേയ്‌ക്കാണ് സരിതയും കുടുംബവും പോയിരിക്കുന്നത്. ആലപ്പുഴ സ്വദേശി പ്രകാശനെ തട്ടിച്ച കേസില്‍ ഇന്നലെ സരിതയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് ജയില്‍ മോചനം സാധ്യമായത്.
അഴിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും പുറത്തിറങ്ങിയ സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എട്ടുമാസക്കാലമായി അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സരിത. സംസ്‌ഥാനത്തെ 39 കോടതികളിലായി 46 കേസുകളിലെ പ്രതിയാണ് സരിത. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് സരിത ജയില്‍ മോചിതയായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























