ഇനി സരിത പറയും, ജയില്‍ മോചിതയായ സരിത ഫെനിയുടെ വീട്ടില്‍ , ചങ്കിടുപ്പോടെ വിഐപികള്‍ , ഈശ്വരാ തെരഞ്ഞെടുപ്പുവരെ സരിത മിണ്ടരുതേ...

ജയില്‍ മോചിതയായ സരിത എസ് നായര്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്റെ വീട്ടിലാണ്. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇവിടെ തങ്ങുന്നത്. 6 ദിവസത്തോളം സരിതയും കുടുംബവും ഇവിടെ ഉണ്ടാകുമെന്നാണ് ഫെനി പറയുന്നത്.
അതേ സമയം തെരഞ്ഞെടുപ്പുവരെ സരിത മിണ്ടരുതെന്നാണ് പല വിവിഐപികളുടേയും മോഹം. എന്നാല്‍ രണ്ടു ദിവസത്തിനകം പത്രക്കാരെ കാണുമെന്നാണ് സരിത പറയുന്നത്.
സാവകാശം കിട്ടിയിരുന്നെങ്കില്‍ പണം തിരിച്ചുകൊടുത്ത് കേസ് ഒത്തു തീര്‍പ്പാക്കിയേനെ. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ താന്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്‌തമാക്കി. ജയിലില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സരിത മാധ്യമങ്ങളോട് സുദീര്‍ഘമായി സംസാരിച്ചത്. അതേസമയം വിവാദ വിഷയങ്ങളിലൊന്നും തൊടാതെ വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു പ്രതികരണം.
ആരോയും വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ആഗ്രഹിക്കുന്നില്ല. പ്രശ്‌നം ഉണ്ടായത് കൊണ്ടുള്ള ഏക നേട്ടം ബിജുവുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതായി എന്നതാണ്. അമ്മയും ബന്ധുക്കളും കഷ്‌ടപ്പെട്ടാണ് തനിക്ക് ജാമ്യം നേടിത്തന്നത്. ഏഴ് മാസം ജയിലില്‍ കിടന്നശേഷം പുറത്ത് വന്നതാണ്. മക്കളെയോ കുടുംബാംഗങ്ങളെയോ ഇതുവരെ അടുത്തു കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെ്. രാഷ്‌ട്രിയ കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താം. ഇപ്പോള്‍ പ്രതികരിക്കുന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. മാധ്യമങ്ങള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് അക്കാര്യം ചെയ്‌തത്. മാധ്യമങ്ങളോട് ഒരു എതിര്‍പ്പുമില്ല. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ വ്യക്‌തമാക്കി. മാതാവ്, അഭിഭാഷകന്‍, മക്കള്‍ എന്നിവര്‍ക്കൊപ്പം കൊല്ലത്തേക്ക്
ക്ക് പോയ സരിതയെ ജയില്‍ കവാടത്ത് നിന്നും വീടു വരെ മാധ്യമങ്ങള്‍ പിന്തുടര്‍ന്നിരുന്നു.
ഇന്ന് നാല് മണിയോട് കുടിയാണ് സരിത അട്ടക്കുളങ്ങര ജയിലില്‍ നിന്നും മോചിതനായത്. സരിത പ്രതിയായ 46 കേസുകളും തീര്‍പ്പായതോടെയാണ് സരിതയ്‌ക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞത്. 12 ലക്ഷത്തിലധികം രൂപ കേസുമായി ബന്ധപ്പെട്ട് സരിതയ്‌ക്ക് കെട്ടി വെയ്‌ക്കേണ്ടി വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























