ചവിട്ടി കൂട്ടിയ ഫയല്‍ മന്ത്രിസഭായോഗത്തിന്; കൂടുതല്‍ സന്തോഷിക്കാന്‍ വകയില്ല

സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുള്ള ജീവനക്കാരുടെ അനോമലി പരിഹരിക്കുന്നതിനായി ധനമന്ത്രി കെ.എം.മാണി ഒപ്പിട്ട പാക്കേജ് അടുത്ത മന്ത്രി സഭായോഗം പരിഗണിക്കും. ധനമന്ത്രി അറിയാതെ ഫയല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി പാക്കേജ് പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ധനമന്ത്രിയുടെ പാക്കേജിലുള്ള വര്‍ധനവ് വളരെ കൂടുതലാണെന്നും അത് താങ്ങാനുള്ള സാമ്പത്തകശേഷി സര്‍ക്കാരിനില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് സംഘടനയുടെ സമ്മര്‍ദ്ദം കാരണമാണ് ഇങ്ങനെ സംഭവിച്ചത് . ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ വിശ്വാസികളായ കീഴ്‌ജീവനക്കാര്‍ സംഘടന വിടാന്‍ ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നടപടി പരക്കെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതി മുന്‍കൂട്ടി കണ്ടാണ് ഫയല്‍ മന്ത്രിസഭായോഗത്തിലേക്ക് വിളിപ്പിച്ചത്.
ജീവനക്കാരുടെ അനോമലി പരിഹരിക്കാന്‍ ധനമന്ത്രി പാക്കേജ് ഒപ്പിട്ടതായുള്ള വാര്‍ത്ത മലയാളി വാര്‍ത്തയാണ് ആദ്യം പുറത്തു വിട്ടത്. മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ ചര്‍ച്ചയായതോടെയാണഅ തന്റെ കൈയ്യിലുളള ഫയല്‍ ധനമന്ത്രി അറിയാതെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. സാധാരണ ധനമന്ത്രി അയക്കുന്ന ഫയലുകള്‍ മുഖ്യമന്ത്രി കണ്ടശേഷം ധനമന്ത്രി വഴിയാണ് സെക്ഷനിലേക്ക് പോകാറുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാരുടെ പിടിവാശിയാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
എന്നാല്‍ ധനമന്ത്രി പാസാക്കിയ പാക്കേജില്‍ മുഖ്യമന്ത്രി കാര്യമായ കുറവു വരുത്തി. ധനമന്ത്രി നിര്‍ദ്ദേശിച്ച രണ്ടായിരം രൂപയുടെ വര്‍ദ്ധനവ് 700 ആക്കി കുറച്ചു. എല്ലാ തസ്‌തികകളിലും ഇത്തരത്തില്‍ കുറവു വരുത്തി.
സെക്ഷന്‍ ഓഫീസര്‍ക്ക് മുകളില്‍ വര്‍ദ്ധനവ് നല്‍കാനായിരുന്നു കോണ്‍ഗ്രസ് സംഘടനയുടെ താത്‌പര്യം കാരണം നേതാക്കള്‍ എസ്.ഒ തസ്‌തികയ്‌ക്ക് മുകളിലാണ്. ധനമന്ത്രി പാക്കേജ് ഒപ്പിട്ടതായുള്ള വാര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ പ്രഹരമേല്‌പിച്ചു. ധനമന്ത്രി കണ്ടതിനാല്‍ വര്‍ദ്ധനവ് മന്ത്രിസഭായോഗം പാസാക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























