കൊല്ലത്ത് പ്രേമചന്ദ്രനൊപ്പം ഓടാന്‍ ചന്ദ്രശേഖരന്‍ ; ആമയും മുയലും പോലെയാകുമോ ?

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ ഐ.എന്‍ .റ്റി.യു.സി പിടിമുറുക്കുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനാണ് മത്സരിക്കാന്‍ ഉടുപ്പ് തയ്‌ച്ചിരിക്കുന്നത്. കൊല്ലം സീറ്റിന് അവകാശവാദം ഉന്നയിച്ച് ചന്ദ്രശേഖരന്‍ സോണിയെയും രാഹുലിനെയും കണ്ടു. അതേസമയം ശ്വേതമേനോന്‍ വിവാദത്തിന് പിന്നില്‍ ചന്ദ്രശേഖരനും സംഘവുമാണെന്ന് സിറ്റിംഗ് എം.പി പീതാംബരക്കറുപ്പിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നു. കൊല്ലം സീറ്റ് കുറുപ്പില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്വേതക്ക് പണം നല്‍കിയെന്നാണ് ആരോപണം.
ശ്വേത വിവാദം അവസാനിച്ചെങ്കിലും കുറുപ്പ് ജയിക്കില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. വിവാദത്തോടെ അദ്ദേഹം സത്‌പേര് കളഞ്ഞുകുളിച്ചതായി എതിര്‍പക്ഷം ആരോപിക്കുന്നു. കൊല്ലം സീറ്റില്‍ പ്രേമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് തിരിടച്ചടി കിട്ടും. ഏതായാലും കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങും.
ഐ.എന്‍ .ടി.യു.സിയുടെ 286 ാമത് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി കൊല്ലത്താണ് നടക്കുന്നത്. ഇത് ചന്ദ്രശേഖരന്റെ ഇലക്ഷന്‍ കാമ്പയിനാണെന്ന് പറയപ്പെടുന്നു. 540 പ്രതിനിധികള്‍ പങ്കെടുക്കും. ലോകസഭാ തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന് ചന്ദ്രശേഖരന്‍ പറയുന്നുണ്ടെങ്കിലും കൊല്ലത്ത് ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യത നല്‍കുന്ന വിധത്തില്‍ സമ്മേളനം കൊഴുപ്പിക്കാനാണ് ആലോചിക്കുന്നത്.
കേരളത്തില്‍ വോട്ടവകാശമുള്ള നല്ലൊരു ശതമാനം തൊഴിലാളികളാണെന്നും അതിനാല്‍ തൊഴിലാളി സംഘടനകള്‍ക്ക് കേരളത്തില്‍ വോട്ടു ബാങ്കുണ്ടെന്നും ചന്ദ്രശേഖരന്‍ പറയുന്നു. കൊല്ലത്ത് ഐ.എന്‍ .ടി.യു.സി മത്സരിച്ചാലും ജയിക്കുമെന്നാണ് ചന്ദ്രശേഖരന്റെ പക്ഷം. എന്നാല്‍ സത്‌പേരും സംഘടനാപാടവും നിറഞ്ഞ പ്രേമചന്ദ്രനൊപ്പം ഓടിയാല്‍ ചന്ദ്രശേഖരന്‍ എത്രദൂരം ഓടുമെന്ന് കണ്ടറിയാം.
കുറുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ലാളിത്യമാണ് . ആര്‍ക്കും ഏപ്പോഴും കാണാം. എന്തും സംസാരിക്കാം എന്നാല്‍ ചന്ദ്രശേഖരന്റെ രീതികള്‍ കുറുപ്പിന് പകരം വയ്‌ക്കാന്‍ കഴിയുന്നതല്ല. ചന്ദ്രശേഖരന്‍ കൂടുതല്‍ സമയം ഡല്‍ഹിയിലായിരിക്കും.
കുറുപ്പിനെ വെട്ടിയാല്‍ കുറുപ്പ് പക്ഷക്കാര്‍ തന്നെ ചന്ദ്രശേഖരനെ തോല്‍പ്പിക്കുമെന്നും ശ്രുതിയുണ്ട്. രമേശ് ചെന്നിത്തലയുടെ പിന്തുണ ചന്ദ്രശേഖരനുണ്ട്. കുറുപ്പിനാകട്ടെ ആരുടെയും പിന്തുണയില്ല.
https://www.facebook.com/Malayalivartha
























