കുഞ്ഞിനെ വിറ്റു; അമ്മയും ഏജന്റും വാങ്ങിയവരും പിടിയില്‍

ഗള്‍ഫില്‍ വച്ച് അവിഹിതത്തില്‍ ജനിച്ച കുഞ്ഞിനെ നാട്ടില്‍ വെച്ച് മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റു. സംഭവത്തില്‍ കുഞ്ഞിനെ വിറ്റ മാതാവും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഗള്‍ഫ് മലയാളിയും കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരും പോലിസ് പിടിയിലായി. ബാലരാമപുരം പോലിസ് പരിധിയില്‍ ഇന്നലെയാണ് കുഞ്ഞിനെ വിറ്റ സംഭവമുണ്ടായത്.
പത്തനംതിട്ട തെറ്റിച്ചിറ അരയന്‍പാറ പുതുമ്പറമ്പ് വീട്ടില്‍ ലൈലാ ജോര്‍ജ് (34) കുറേ നാളായി ഗള്‍ഫിലായിരുന്നു. വീട്ടുജോലിക്ക് നിന്ന ലൈല അതേ വീട്ടില്‍ ഡ്രൈവറായിരുന്ന ചാലക്കുടി സ്വദേശി ജോസുമായി പരിചയപ്പെട്ടു. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചു. വിവരമറിഞ്ഞ കുവൈറ്റിലെ വീട്ടുടമ രണ്ടുപേരെയും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍ ജോസ് അതുവഴി മൂങ്ങി. ഒറ്റയ്‌ക്കായിപ്പോയ ലൈല നാട്ടിലേയ്‌ക്ക് വരാന്‍ ശ്രമിക്കവേ പരിചയപ്പെട്ട ബാലരാമപുരം സ്വദേശിനിയായ സുശീലയെ കണ്ടുമുട്ടുകയും കുഞ്ഞുമായി നാട്ടില്‍ പോകാനാവാത്ത സ്ഥിതിയാണെന്ന് ലൈല പറഞ്ഞതോടെ സൂശീല സഹായിക്കാമെന്ന് ഏല്‍ക്കുകയുമായിരുന്നു. ഒടുവില്‍ സുശീലയോടൊപ്പം ലൈലയും കുഞ്ഞും മുബൈയിലെത്തി. അവിടെ നിന്ന് സുശീലയുടെ വീടായ ബാലരാമപുരത്തെത്തി. ഇവിടെ വച്ച് ബാലരാമപുരം തേമ്പാമുട്ടം സ്വദേശികളായ ഷാജഹാനെയും ഭാര്യ ഷാനിഫയെയും കണ്ടുമുട്ടി. കഴിഞ്ഞ ദിവസം ലൈല 6 മാസം പ്രയാമുള്ള പെണ്‍കുഞ്ഞിനെ ഷാജഹാനും ഷാനിഫയ്‌ക്കും കൈമാറി. എന്നാല്‍ നാട്ടിലേയ്‌ക്ക് പോകുത്തതിന് മുമ്പ് ഒന്നുകൂടി കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് ഇന്നലെ ഷാജഹാന്റെ വീട്ടില്‍ ലൈല എത്തിയത് നാട്ടുകാരില്‍ സംശയത്തിനിടയാക്കി. നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തായതും അറസ്റ്റ് നടന്നതും.
https://www.facebook.com/Malayalivartha
























