അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങള്‍ വിതരണത്തിന് എത്തി

അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങള്‍ ഇപ്പോഴെ വിതരണ കേന്ദ്രങ്ങളായ ഡിപ്പോകളിലെത്തി. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുളള 40ലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോകളിലെത്തിയത്. എല്ലാക്കൊല്ലവും സ്‌കൂളുകള്‍ തുറന്ന് മാസങ്ങള്‍ പിന്നിട്ടാലും പാഠപുസ്തകം ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കാന്‍ വേണ്ടിയുളള നടപടി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.
2017-18ലേക്കുളള പാഠപുസ്തകങ്ങള്‍ 2016 ഡിസംബര്‍ മാസത്തില്‍ തന്നെ വിതരണത്തിനെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. രണ്ടുഭാഗങ്ങളിലായി നല്‍കിയിരുന്ന പുസ്തകങ്ങള്‍ ഭാരം കുറക്കാനായി ഇത്തവണ മൂന്ന് ഭാഗങ്ങളാക്കിയിട്ടുണ്ട്.
അമിതഭാരം ചുമക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 80 ലക്ഷത്തോളം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കാണ് അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല. നേരത്തെ ഇത് തപാല്‍വകുപ്പാണ് നിര്‍വഹിച്ചിരുന്നത്. അധികൃതരുടെ അറിയിപ്പ് കിട്ടിയാലുടന്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങും.
https://www.facebook.com/Malayalivartha