ഹനുമാനെ 'ബ്രോ' ആക്കി ; ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ചിത്രം നീക്കി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെ്‌നോളജിയിലെ വാര്‍ഷിക സാംസ്‌കാരിക മേളയുടെ ഭാഗമായി ചിത്രീകരിച്ച ഹനുമാന്റെ ചിത്രം ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മാറ്റി. ഹനുമാനെ ന്യൂജനറേഷന്‍ രീതിയില്‍ ചിത്രീകരിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചത്. സ്ഥാപനത്തിന്റെ ഭിത്തിയില്‍ വരച്ച ചിത്രമാണ് മാറ്റിയത്. മൂഡ് ഇന്‍ഡിഗോ എന്നാണ് ചിത്രത്തിന്റെ പേര്. ഗദയ്ക്ക് പകരം പേനയും, വാലിന്റെ സ്ഥാനത്ത് മെട്രോ തീവണ്ടിയും, ചെവിയില്‍ ഹെഡ് ഫോണും, കൈകളില്‍ ആധുനിക വാച്ചുകളുമെല്ലാമുള്ള ചിത്രത്തിലെ ഹനുമാന്‍ ഷോര്‍ട്ട്‌സും ഷര്‍ട്ടും ടൈയുമാണ് ധരിച്ചത്. ഒരു സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട് ഹനുമാന്‍. ചിത്രം അപഹാസ്യവും അനുചിതവും ആണെന്നാണ് ശിവസേന ആരോപിച്ചത്.
ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേന ക്യാംപസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ ശേഷം സംഘാടകര്‍ ചിത്രം ക്യാംപസില്‍ നിന്ന് ഒഴിവാക്കി. ചിത്രം മാറ്റിയില്ലെങ്കില്‍ മേള നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ചില പ്രാദേശിക നേതാക്കള്‍ സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷയെ കരുതി ചിത്രം വരച്ചയാളുടെ പേര് സംഘാടകര്‍ പുറത്തു വിട്ടിട്ടില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കിയതായി ചില നേതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























