നിര്‍ധനയായ വിധവയ്ക്കു വീടു നല്‍കാന്‍ വിദ്യാര്‍ഥികളുടെ തട്ടുകട

നിര്‍ധനയായ വിധവയ്ക്കു വീടു നിര്‍മിച്ചു നല്‍കാനായുള്ള സാമ്പത്തികം കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ തട്ടുകട ആരംഭിച്ചു. കിഴക്കുപുറം എസ്എന്‍ഡിപി യോഗം കോളജിലെ എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് ചൈനാമുക്കില്‍ രാത്രി തട്ടുകട ആരംഭിച്ചത്. ചൈനാമുക്ക് കൊട്ടകുന്നേല്‍ വനജയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തമായി നിര്‍മിച്ചു നല്‍കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി പണം കണ്ടെത്താനായാണ് കുട്ടികള്‍ രുചിക്കൂട്ട് നാടന്‍ തട്ടുകട എന്ന പേരില്‍ രാത്രികാല വിഭവങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരു ബഡ്‌റൂം, അടുക്കള, ശുചിമുറി അടക്കമുള്ള വീടിനായി രണ്ടു ലക്ഷം രൂപയാകും ചെലവാകുക. ഇതിനു മുന്നോടിയായി സംരക്ഷണഭിത്തി നിര്‍മിച്ചു കഴിഞ്ഞു. ബാക്കി പണികള്‍ക്കായി തുക കണ്ടെത്തുകയാണ് ലക്ഷ്യം.
എന്‍എസ്എസ് വൊളന്റിയേഴ്‌സായ 20 പേര്‍ ചേര്‍ന്നാണ് പരിചിതരായ തട്ടുകടക്കാരെ വെല്ലുന്ന വിധത്തില്‍ ദോശ, ഓംലറ്റ്, പുഴുക്ക്, കട്ടന്‍കാപ്പി തുടങ്ങിയ ചൂട് വിഭവങ്ങള്‍ തയാറാക്കി വില്‍പന നടത്തുന്നത്. രാത്രി ഏഴു മുതല്‍ 11 വരെയുള്ള സമയത്താണ് കച്ചവടം. രണ്ടു ദിവസം മാത്രമേ കട തുടങ്ങിയിട്ടുള്ളൂവെങ്കിലും നല്ല വരുമാനം ലഭിക്കുന്നതായി എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സി. സനില പറയുന്നു. അധ്യാപകന്‍ എസ്.വി. സുവിന്‍, വൊളന്റിയേഴ്‌സായ എം. മനീഷ്, ജിബിന്‍, ആര്‍. പ്രതീഷ്, എസ്. അഖില്‍, നിഖില്‍ രാജ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha