പാക്ക് ഹാക്കര്‍മാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഇപ്പോള്‍ പൂര്‍വ സ്ഥിതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നേര്‍ക്ക് 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം. എന്നിട്ടും ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിക്കാനായി. 'മെസ് വിത് ദി ബെസ്റ്റ്', 'ഡൈ ലൈക്ക് ദി റെസ്റ്റ്' എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്ന് സിയാല്‍ വക്താവ് പി എസ്ജ യന്‍ അറിയിച്ചു. http://cial.aero/ എന്നതാണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. റിപ്പോര്‍ട്ടുകളില്‍ പറയുന്നവ ഔദ്യോഗികമല്ലെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha



























