അഞ്ചേരി ബേബി വധത്തില്‍ വിഎസിനു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം എം മണി. അങ്ങനെ വന്ന പ്രസ്താവനങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. പാര്‍ട്ടിയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറിയാണു പറയേണ്ടതെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നതു വ്യക്തമാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും എംഎല്‍എ ആയിരുന്നപ്പോഴും തന്റെ പേരില്‍ ഈ കേസുണ്ട്. വിടുതല്‍ ഹര്‍ജി തള്ളിയപ്പോള്‍ നേരത്തേയുള്ള സാഹചര്യമാണ് ഉണ്ടായത്. അന്നും ഇന്നും പ്രതിയായിരുന്നു. വ്യത്യാസമൊന്നുമില്ല - മണി പറഞ്ഞു.
https://www.facebook.com/Malayalivartha



























