കോണ്‍ഗ്രസ് മുന്നണിയില്‍ തുടരുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് മുസ്ലീം ലീഗ്

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും ചക്കളത്തിപോരും അടിയന്തിരമായി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ തുടരുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന.
അതേ സമയം യു ഡി എഫുമായി തെറ്റി പിരിഞ്ഞ കെ എം മാണിയെ തിരികെ കൊണ്ടു വരുന്നതിന് കെ.മുരളിധരന്‍ ശ്രമം തുടങ്ങി. ഉമ്മന്‍ ചാണ്ടിയുടെ ആശീര്‍വാദം ഈ നീക്കത്തിനു പിന്നിലുണ്ട്.
സുധീരന്‍ മുരളിയുടെ നീക്കത്തില്‍ ഏറെ അസ്വസ്ഥനാണ്. അദ്ദേഹം ഹൈക്കമാന്റുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് സി പി എമ്മിനെ സഹായിക്കുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്.
ലീഗിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ് സി.പി.എം. കേരള കോണ്‍ഗ്രസ് മാണിയെയും ലീഗിനെയും ഒപ്പം കിട്ടാന്‍ സി പി എം വളരെ കാലമായി ശ്രമിക്കുന്നുണ്ട്. ഇരുവരെയും ഒപ്പം കിട്ടിയാല്‍ മധ്യതിരുവിതാംകൂറും മലബാറും പിടിക്കാമെന്നാണ് സി പി എം കരുതുന്നത്. കോടിയേരിക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയുമായി ബന്ധമുണ്ട്. മാണിയെ പോലെ ലീഗും കോണ്‍ഗ്രസിലെ വ്യണിത ഹൃദയരാണ്.
ഉമ്മന്‍ ചാണ്ടിയുമായി ലീഗ് സൂക്ഷിക്കുന്ന അടുപ്പമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാര്യം സുധീരനുമറിയാം. തനിക്കെതിരായ നീക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് സുധീരന്‍ വിശ്വസിക്കുന്നു. അത് നേരിടാന്‍ സുധീരനൊപ്പം ആളില്ല എന്നതാണ് സത്യം .സുധീരനൊപ്പമുള്ളത് ആദര്‍ശധീരന്‍മാര്‍ മാത്രമാണ്. അത്തരക്കാരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് സുധീരനറിയാം.
https://www.facebook.com/Malayalivartha



























