മുരളിയെ തളയ്ക്കണമെന്ന് സുധീരന്‍ ഹൈക്കമാന്റില്‍

കെ.മുരളീധരനെ അടിയന്തിരമായി തളച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് വി.എം.സുധീരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. എന്നാല്‍ മുരളിയെ നിയന്ത്രിക്കാനുള്ള കപ്പാസിറ്റി തങ്ങള്‍ക്കില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. നേരത്തെ തങ്ങളെ ലോകമാന്റ് എന്ന് അഭിസംബോധന ചെയ്തത് അവര്‍ക്ക് ഓര്‍മ്മയുണ്ടാവണം.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ പുതിയ കലാപങ്ങളില്‍ അസംതൃപ്തരാണ്. ഇങ്ങനെ ഒരു മുന്നണിയില്‍ തുരുന്നത് എങ്ങനെയാണെന്നാണ് അവര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിലെ തമ്മിലടി യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുരളീധരനോട് പരസ്യമായല്ലെങ്കിലും യോജിക്കുകയാണ് ലീഗ്. റേഷനരി വിഷയത്തില്‍ പോലും സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നു തന്നെയാണ് ഘടകകക്ഷികളുടെ വിശ്വാസം.
സുധീരന്റെ നേതൃത്വത്തെ ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ അംഗീകരിക്കുന്നില്ല. കരിമണല്‍ ഖനന വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയും സുധീരനും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തിരുന്നു. സുധീരന്‍ കോണ്‍ഗ്രസിന്റെ അന്തകനാണെന്ന് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിശ്വസിക്കുന്നു. എന്തിന് ജയ്ഹിന്ദ് ചാനലിന്റെ മേധാവി എന്ന നിലയില്‍ നിന്നും സുധീരന്‍ ഒഴിഞ്ഞപ്പോള്‍ പോലും നേതാക്കള്‍ പൊങ്കാലയിട്ടു.
രാജ് മോഹന്‍ ഉണ്ണിത്താന് നേരേയുള്ള ചീമുട്ടയേറ് മുരളിയുടെ ജനപ്രീതിയ്ക്കുള്ള ഉദാഹരണമാണ്. മുരളിയെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ലെന്ന് സുധീരന് നല്‍കിയ മുന്നറിയിപ്പാണ് ഇന്നത്തെ സംഭവവികാസങ്ങള്‍. ജനങ്ങള്‍ കൂടെയുള്ളത് മുരളിക്കൊപ്പമാണ്, സുധീരന് ഒപ്പമല്ല.
https://www.facebook.com/Malayalivartha