നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന്, രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങലയുടെ ആദ്യ കണ്ണിയാകും

നോട്ട് അസാധുവാക്കലിനും സഹകരണപ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന്. വൈകിട്ട് അഞ്ച് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നീളുന്ന മനുഷ്യചങ്ങല. രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങലയുടെ ആദ്യ കണ്ണിയാകും. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരക്കും. ഘടകക്ഷികള്‍ക്ക് പുറമെ ഖടട, കചഘ, ഇങജ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരും ചങ്ങലയില്‍ അണിചേരും.
കൊല്ലത്ത് പി.കെ.ഗുരുദാസനും ആലപ്പുഴയില്‍ വൈക്കം വിശ്വനും എറണാകുളത്ത് എം.എ.ബേബിയും തൃശൂരില്‍ ബേബി ജോണും പാലക്കാട് എ.കെ.ബാലനും മലപ്പുറത്ത് എ.വിജയരാഘവനും കോഴിക്കോട് തോമസ് ഐസക്കും കണ്ണൂരില്‍ ഇ.പി.ജയരാജനും കാസര്‍കോട്ട് പി.കരുണാകരനും മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha