മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ആകെ വന്നത് ഒരു മന്ത്രി മാത്രം; മറ്റു മന്ത്രിമാര്‍ വരാത്തതിന് കാരണം

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിന് മന്ത്രിമാര്‍ വന്നില്ല. അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗം മാറ്റി. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ അവലോകന യോഗം 28ന് ചേരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. ആറുവകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം. എന്നാല്‍ യോഗത്തിന് പട്ടിക ജാതിവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മാത്രമാണെത്തിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റില്‍ മറ്റൊരു യോഗത്തിനുശേഷം എത്താമെന്ന് അറിയിച്ചു.
തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍, ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ, വൈദ്യുതി മന്ത്രി എം.എം. മണി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ യോഗത്തിന് എത്തിയില്ല. ഇതേക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞപ്പോള്‍ രണ്ടുദിവസം മുമ്പ് മാത്രമാണ് മന്ത്രിമാരെ യോഗത്തിനെക്കുറിച്ച് അറിയിച്ചതെന്ന് മനസ്സിലായി.
https://www.facebook.com/Malayalivartha