ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിയ്ക്ക തുറന്നപ്പോള്‍ കിട്ടിയത് 25 ലക്ഷത്തോളം രൂപയുടെ അസാധുനോട്ടുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍. കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് മാത്രമാണ് ഈ നോട്ടുകള്‍. രാജ്യത്ത് നിരോധിക്കപ്പെട്ട നോട്ടുകള്‍ യാതൊരു വിശദീകരണവും നല്‍കാതെ ഒഴിവാക്കാനായി ചിലര്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തിയതിന്റെ തെളിവാണ് ക്ഷേത്ര ഭണ്ഡാരത്തിലെ നോട്ടുകള്‍.
നവംബര്‍ 24-നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തിയതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 30-ന് ഭണ്ഡാരം വീണ്ടും തുറന്നപ്പോഴാണ് അസാധു നോട്ടുകള്‍ കണ്ടെടുത്തത്. അസാധു നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്ന അവസാന തീയ്യതി കണക്കിലെടുത്തായിരുന്നു ഭണ്ഡാരം തുറന്നത്.
എസ്ബിടിയ്ക്കായിരുന്നു ക്ഷേത്രത്തിലെ നോട്ടെണ്ണല്‍ ചുമതല. ബാങ്ക് തന്നെ അസാധു നോട്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. 4,96,01,613 രൂപയാണ് ആകെ ഭണ്ഡാര വരവായി ലഭിച്ചത്. 2.610 കിലോഗ്രാം സ്വര്‍ണ്ണവും 19.188 കിലോഗ്രാം വെള്ളി സാധനങ്ങളും വഴിപാടായി ലഭിച്ചു.
https://www.facebook.com/Malayalivartha