സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍. ഫലപ്രഖ്യാപനത്തിലെ അഴിമതി ഒഴിവാക്കാനാണ് വിജിലന്‍സ് നീക്കം. അഴിമതിക്കുള്ള നീക്കം നടക്കുന്നു എന്ന ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നത് കാലാകാലങ്ങളായി സ്‌കൂള്‍ കലോല്‍സവങ്ങളെ കുറിച്ച് ഉയര്‍ന്നു വരുന്ന ആരോപണമാണ്. വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്ന എന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് വിധി നിര്‍ണ്ണയം കര്‍ശനമായി നിരീക്ഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.ഇടനിലക്കാരും വിധികര്‍ത്താക്കളും നടത്തുന്ന നീക്കങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കും.
ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓള്‍ കേരള ഡാന്‍സ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ ഇതു സംബന്ധിച്ച പരാതി വിജിലന്‍സിനു നല്‍കിയിരുന്നു. കലോല്‍സവ വേദികളില്‍ ഇടനിലക്കാരുടെ വിലപേശലില്‍ കോടികള്‍ കുമിഞ്ഞു കൂടുന്നു എന്ന പരാതിയില്‍ ആരോപിക്കുന്നു. ഇടനിലക്കാരുടെ പേരും ഫോണ്‍ നമ്പറും സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഒരേ ആളുകളെ തന്നെ എല്ലാ വര്‍ഷവും വിധികര്‍ത്താക്കാളായി നിയമിക്കുന്നതും അന്വേഷിക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
https://www.facebook.com/Malayalivartha