പുതുവത്സര ആഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

പാലക്കാട് പുതുവത്സര ആഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. എലവഞ്ചേരി കൊട്ടയങ്ങാട് വീട്ടില്‍ മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. ഒലവങ്കോട് കോഓപ്പറേറ്റീവ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സുജിത്ത്. സുജിത്തിന്റെ സുഹൃത്തും അയല്‍വാസിയുമായ അഖിലിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലവഞ്ചേരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ക്ലബ്ബില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെ രണ്ടു ബൈക്കുകളിലായെത്തിയ സംഘം യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ സുജിത്തിനെ കുത്തുകയുമായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് അഖിലിന് പരിക്കേറ്റത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. സുജിത്തിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha