ഞാറയ്ക്കല്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍

ഞാറയ്ക്കല്‍ ആക്രമണക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഷൈലേഷ് കുമാര്‍, ഷൈന്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത് . ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇവരുടെ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സരുണ്‍, ലതീഷ്, വികാസ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അന്വേഷിച്ച് വരികയാണ്. ചൊവ്വാഴ്ച വൈകിട്ട് എടവനക്കാട് ഇല്ലത്തുപടി പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു സംഭവം.
വല്ലാര്‍പാടം പള്ളിക്കല്‍ വീട്ടില്‍ നിഖില്‍ ജോസ് (26) ആക്രമണത്തിനിരയായത്. കുടുംബത്തോടൊപ്പം ജീപ്പില്‍ സഞ്ചരിച്ചപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha