സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും. തന്റെ ഭാഗം വ്യകതമാക്കാന്‍ അവസരം ഉണ്ടായില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയാണ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാനും കോടതി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സോളര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നല്‍കി ബെംഗളൂരു വ്യവസായിയായ എം.കെ. കുരുവിളയില്‍ നിന്ന് പണം കൈപറ്റി എന്നാണ് കേസ്. ഉമ്മന്‍ ചാണ്ടി അടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. പരാതിക്കാരന് പ്രതികള്‍ ഒരു കോടി അറുപത്തിയൊന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി.
https://www.facebook.com/Malayalivartha