നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലു പേര്‍ മരിച്ചു

എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിശങ്കര്‍, കിരണ്‍, അക്ഷയ്, ജിജിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വരാപ്പുഴ പാലത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ച ഹരിശങ്കറും കിരണും കുസാറ്റ് വിദ്യാര്‍ഥികളാണ്. നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha