മോഡി കലണ്ടറിന് പകരം നേര്‍ചിത്രങ്ങളുമായി വേലുനായ്ക്കരുടെ കലണ്ടര്‍

മോഡിയുടെ നിറ പുഞ്ചിരിയുള്ള കലണ്ടറിന് പകരമായി പോയ വര്‍ഷത്തെ നേര്‍ചിത്രങ്ങളുടെ കലണ്ടര്‍ ഒരുക്കി ശ്രദ്ധേയനാവുകയാണ് വേലുനായ്ക്കര്‍ വി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ബദല്‍ കലണ്ടര്‍ പുറത്തിറക്കിയത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല, ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്, ഉനയിലെ ദളിത് പീഡനം എന്നീ സംഭവങ്ങളുള്‍പ്പെടെ പന്ത്രണ്ട് ചിത്രങ്ങളാണ് വേലുനായ്ക്കരുടെ കലണ്ടറിലുള്ളത്.
മോഡി ജി അദ്ദേഹത്തിന്റെ വിവിധ പോസുകളിലെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച് കലണ്ടര്‍ പുറത്തിറക്കിയ സ്ഥിതിക്ക് അദ്ദേഹത്തിനും ഈ കലണ്ടര്‍ സമര്‍പ്പിക്കുന്നു എന്നാണ് വേലുനായ്ക്കര്‍ പറയുന്നത്. മനസില്‍ വന്ന എല്ലാ ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ പറ്റിയില്ലെന്നും മാസങ്ങള്‍ ആകെ 12 അല്ലേ ഉള്ളൂ. മോഡി ജീ ക്ഷമിക്കണം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha