പുതുവര്‍ഷപ്പുലരിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ പ്രവാഹം

പുതുവര്‍ഷപ്പുലരിയില്‍ ശബരിമലയില്‍ ഭക്തജനപ്രവാഹം. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീര്‍ഥാടക പ്രവാഹം പത്തുമണിക്കൂറോളം നീണ്ടു. പോയ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഭക്തര്‍ എത്തിയതോടെ സന്നിധാനം ജനസാഗരമായി. രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടര്‍ന്നു.
നിര്‍മാല്യത്തിനായി നടതുറന്നപ്പോള്‍ ദര്‍ശനത്തിന് കാത്തുനിന്നവരുടെ നിര ശരംകുത്തിവരെയാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരായിരുന്നു കൂടുതലും. ഒട്ടേറെ വിദേശ മലയാളികളും ആന്ധ്രയില്‍നിന്ന് കാല്‍നടയായി എത്തിയ സംഘങ്ങളും പുതുവര്‍ഷപ്പുലരിയില്‍ മലചവിട്ടി.
ആയിരത്തോളം വരുന്ന പൊലീസ് സേനയുടെ കനത്ത കാവലും നിരീക്ഷണവുമാണ് പമ്പമുതല്‍ മരക്കൂട്ടംവരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാദ്യഘോഷങ്ങളും ശരണംവിളികളും മധുരവിതരണവുമൊക്കെയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, അന്നദാനം, വിശ്രമം, തുടങ്ങിയ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോള നിരോധനത്തെ തുടര്‍ന്ന് സന്നിധാനത്ത് ബോട്ടില്‍ ശീതള പാനീയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പുതുവര്‍ഷപ്പുലരി മുതല്‍ അധികൃതര്‍ കൂടുതല്‍ കുടിവെള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha