ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാര്‍ സ്ഥാനമൊഴിഞ്ഞു. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് സമരത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രോഗികളെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സൂപ്രണ്ട് സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. ഒരു മാസം മുമ്പ് രാജിക്കത്ത് നല്‍കിയതായും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നും സൂപ്രണ്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha