കേരള ബജറ്റ് വെള്ളം കുടിപ്പിക്കും

അടുത്ത മാസം അവതരിപ്പിക്കാന്‍ പോകുന്ന കേരള ബജറ്റ് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അധിക നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കാം. അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കും. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനങ്ങള്‍ നെട്ടോട്ടമോടാന്‍ തന്നെയാണ് സാധ്യത.
ഒരു സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സാധാരണ ഗതിയില്‍ ജനപ്രിയമായിരിക്കും. എന്നാല്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ജനങ്ങളെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാം മോദിയുടെ തലയില്‍ ചാരി ജനങ്ങളെ ചക്രശ്വാസം വലിപ്പിക്കാനാണ് നീക്കം. അതേ സമയംകേരളത്തിലെ സാമ്പത്തിക സ്ഥിതി അനുദിനം വഷളാവുകയാണ്. അത് ഐസക്കിന്റെ കുഴപ്പമല്ല. ഐസക് അധികാരത്തിലേറിയിട്ട് മാസങ്ങള്‍ മാത്രമാണായത്. ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം ഒഴിയുമ്പോള്‍ കേരളം പിച്ച ചട്ടി എടുത്തിരുന്നു.
പദ്ധതികള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും അത് പുര്‍ണമായി വിശ്വസിക്കാനാകില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂടും, ആരും വാങ്ങാത്ത സാധനങ്ങള്‍ക്ക് വില കൂട്ടുന്ന പതിവ് ഇനിയുണ്ടാവില്ല. കോടിക്കണക്കിന് രൂപയുടെ കടത്തിലൂടെ ഓടികൊണ്ടിരിക്കുന്ന സര്‍ക്കാരിന് ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കാനാവില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്.
വൈദ്യര്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്നതു പോലെയാണ് ഐസക്കിന്റെ കാര്യം. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം ഉണ്ടായില്ലായിരുന്നില്ലെങ്കില്‍ ഐസക്ക് എന്ത് ചെയ്യുമായിരുന്നു എന്നാണ് ചോദ്യം. നോട്ടു നിരോധനം വന്നില്ലായിരുന്നെങ്കില്‍ ട്രഷറി പൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസക്കിന്റെ തലയില്‍ ഉരുത്തിരിയുമായിരുന്നു. നരേന്ദ്ര മോദിയുടെ സഹായത്തിന് മനസാ നന്ദി പറയുകയാണ് ഐസക്ക്.
ബജറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. വകുപ്പ് അധ്യക്ഷന്‍മാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രാരംഭ വട്ട എഴുത്ത് ജോലികളും ആരംഭിച്ചു കഴിഞ്ഞു. ബജറ്റിന് മുന്നോടിയായി ബജറ്റ് ജനജീവിതത്തെ ബാധിക്കുമെന്ന സന്ദേശം ധനമന്ത്രി നല്‍കി കൊണ്ടിരിക്കും. ബജറ്റ് വരുമ്പോള്‍ അത് ജനങ്ങള്‍ക്ക് ഹൃദയസ്തംഭനമായി തീരാതിരിക്കാനാണ് ധനമന്ത്രിയുടെ മാജിക്.
https://www.facebook.com/Malayalivartha